എന്തരാണിത് മസിലും പിടിച്ചിരിക്കണത്. ഒന്നു ചിരിക്കെന്നേ... മിമിക്രി മത്സരം കാണാൻ പോയതാണ്. പിള്ളേര് വേദിയിൽ കിടന്ന് തകർക്കണ്. അവരെക്കൊണ്ട് പറ്റുംപോലെയൊക്കെ കോമഡി നമ്പരൊക്കെ ഇറക്കിവിടുകയാണ്. പക്ഷെ, നിറഞ്ഞിരിക്കണ സദസ് ചിരിക്കണ്ടേ?
ചിലരുടെയൊക്കെ മുഖത്തൊരു മന്ദസ്മിതം വന്നാലായി. ഒരിക്കൽ ചിരിച്ചാൽ പിന്നെ ചിരിക്കില്ല. നിങ്ങൾ ചാനലുകളിലെ കോമഡി പരിപാടികളൊക്കെ കണ്ടിട്ടില്ലേ റെഡി വൺ ടു ത്രീ ആക്ഷൻ എന്നു പറഞ്ഞാൽ കളാ കളാ ചിരിക്കണ ആസ്വാദകരാണ് അവിടെ.
ഇവിടെ ശോകം! മത്സരം മിമിക്രിയല്ലേ. കുറെ ചിരിപ്പടം അങ്ങ് ഒപ്പിയെടുക്കാമെന്ന് വിചാരിച്ച് സെന്റ് ജോസഫ് സ്കൂളിൽ ചുറ്റിക്കറങ്ങിയ പടം, വീഡിയോ പിടിക്കാരക്കെ ബ്ലിംഗസിയടിച്ച് പോയത്രെ. അങ്ങനെയാരു പടമോ വീഡിയോ കിട്ടിയവർ ഭാഗ്യവാന്മാർ! മുമ്പൊന്നും ഇങ്ങനയായിരുന്നില്ല. മിമിക്രി തുടങ്ങിയാൽ ചിരിയുടെ മാലപ്പടക്കമാണ് പഠേ പഠേന്ന് പൊട്ടണത്.
വയനാട് ദുരന്തമൊക്കെയാണ് ചില വിദ്യാർത്ഥികൾ മിമിക്രിയുമായി കൂട്ടിയിണക്കാൻ നോക്കിയത്. ദുരന്തത്തിൽ നിന്നും ചിരിയുണ്ടാക്കാൻ അവരിൽ പലരും പാടുപെടുകയും ചെയ്തു. പിന്നെ, ചിരിക്കാൻ പാടുപെടുന്നവരെ കുറ്റംപറയണോ എന്ന് ഒരു ആസ്വാദകന്റ ചോദ്യം. 'ഇതൊക്ക കണ്ടാൽ എങ്ങനെ ചിരിക്കാനടേയ്..."എന്ന് ചാക്യാരുടെ മുഖത്ത് നോക്കി ചോദിക്കുകയാണ് ഒരാൾ.
''പിള്ളാരല്ലേ അണ്ണാ നിങ്ങളൊന്ന് ചിരിക്കീൻ..."" അത് കേട്ടപ്പം അങ്ങേര് തിരിച്ചു നടന്ന് കളഞ്ഞ് ഒരു ലോഡ് പുശ്ചവും വിതറിയിട്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |