SignIn
Kerala Kaumudi Online
Thursday, 22 October 2026 5.06 PM IST

ടീച്ചറങ്ങ് ന്യൂസിലാൻഡീന്നാ...

atheena

ഓൺലൈൻ പഠനത്തിലൂടെ മൂന്നാം തവണയും പൂന്തുറ സ്വദേശിനി അഥീന മെൽവിന് ഭരതനാട്യത്തിൽ എ ഗ്രേഡ്. അവസാനഘട്ട പരശീലനത്തിനായി സ്വന്തം ചെലവിൽ ന്യൂസിലാൻഡിൽ നിന്നും പറന്നെത്തിയ ഗുരു രശ്‌മിയും ഡബിൾ ഹാപ്പി. പൂന്തുറ സെന്റ് ഫിലോമിനാസ് സ്‌കൂളിലെ പത്താം ക്ലാസുകാരിയുടെ കഴിവ് മനസിലാക്കിയ രശ്‌‌മി ഫീസ് വാങ്ങിയിരുന്നില്ല. ഇരുരാജ്യങ്ങളിലെയും സമയവ്യത്യാസം കാരണം അർദ്ധരാത്രി ഉറക്കമുളച്ചാണ് രശ്‌മി ക്ലാസെടുത്തിരുന്നത്. നൃത്തത്തോടുള്ള താത്പ്പര്യം കാരണം പൂന്തുറയിൽ നിന്നും ആറ്റുകാലുള്ള രശ്‌മിയുടെ വീട്ടിലെത്തിയായിരുന്നു അഥീനയുടെ ആദ്യകാല നൃത്തപഠനം. വിവാഹശേഷം ഭർത്താവിനൊപ്പം രശ്‌മി ന്യൂസിലാൻഡിൽ പോയതോടെ പഠനം ഓൺലൈനായി. ചുവടുകൾ ശരിയാക്കാൻ നൃത്താദ്ധ്യാപകനായ ശരത്തും ഇടയ്‌ക്കിടെ പരിശീലിപ്പിച്ചു. കുച്ചുപ്പുടിയിൽ എ ഗ്രേഡ് നേടിയ സെന്റ് തോമസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജുവൽ മറിയവും രശ്‌മിയുടെ ശിഷ്യയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL