SignIn
Kerala Kaumudi Online
Thursday, 22 October 2026 7.58 PM IST

അനന്തപുരിയുടെ കുട്ടിക്കാഥിക

photo

വയനാട് ദുരന്തത്തിന്റെ സങ്കടങ്ങളെ കഥാപ്രസംഗമാക്കി ശ്രീധി വേദിയിൽ അവതരിപ്പിച്ചപ്പോൾ സദസ് കണ്ണും കാതും കൂർപ്പിച്ചു. ഒരു നാടിന്റെ സ്വപ്നങ്ങൾ തകർന്നത്, പെരുമഴയത്ത് കാപ്പിക്കാടിന് നടുവിലൂടെ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മുന്നിൽപ്പെട്ട വലിയ കൊമ്പനാനയോട് ചൂരൽമല അഞ്ഞിശച്ചിലയിൽ സുജാത ഉള്ളുരുകി അപേക്ഷിച്ചത്... അങ്ങിനെ ഉള്ളുപൊട്ടിയ സങ്കടങ്ങളെല്ലാം പതിനഞ്ച് മിനിട്ടുകൊണ്ട് പറഞ്ഞുതീർത്തത് പട്ടം ഗവ.മോഡൽ ഗേൾസ് എച്ച്.എസ്.എസിലെ പ്ളസ് വൺ വിദ്യാർത്ഥിനിയായ ശ്രീധി.എസ്.കുമാറിന്റെ മികവായി. കാഥികനും കവിയുമായ വെൺമണി രാജു എഴുതി ചിട്ടപ്പെടുത്തിയ കഥാപ്രസംഗമാണ് ശ്രീധി പറഞ്ഞത്. കൂട്ടുകാരായ അനറ്റ് ജോസ്, ഹരിപ്രിയ, സംഗീത, ദിയ എന്നിവരായിരുന്നു പിന്നണിയിൽ. സംസ്ഥാന കലോത്സവത്തിൽ കന്നിക്കാരിയാണെങ്കിലും ശ്രീധിക്ക് ആതിഥേയത്വത്തിന്റെ ആവേശവുമുണ്ടായിരുന്നു. പേരൂർക്കട പെട്രോൾ പമ്പിലെ ജീവനക്കാരൻ മണക്കാട് മല്ലിയിടം പ്ളാവിളാകത്ത് വീട്ടിൽ എസ്.ശ്രീകുമാറിന്റെയും എസ്.ദീപയുടെയും മകളാണ് ശ്രീധി.എസ്.കുമാർ. സഹോദരൻ നവീൻ.എസ്.കുമാർ എട്ടാംക്ളാസ് വിദ്യാർത്ഥിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL