
പച്ച മലയാളത്തിൽ നാടൻപാട്ട് പാടി ഞെട്ടിച്ച്, എ ഗ്രേഡ് സ്വന്തമാക്കി അസാം സ്വദേശികൾ. ശ്രീകാര്യം ഗവ.ഹൈസ്കൂളിലെ നാടൻപാട്ട് ഗ്രൂപ്പിലാണ് ഇരട്ടക്കുട്ടികളായ രോഷ്നി എസ്.ഹോറോയും റോസ് എസ്.ഹോറോയും പങ്കെടുത്തത്. ഒൻപതാം ക്ലാസുകാരായ ഇവർ ഒന്നാം ക്ലാസ് മുതൽ ഇതേ സ്കൂളിലാണ് പഠിക്കുന്നത്.പത്തുവർഷം മുമ്പ് അസാമിൽ നിന്നെത്തിയ അതിഥി തൊഴിലാളികളായ സണ്ണി എസ്.ഹോറോയുടെയും പുഷ്പ എസ്.ഹോറോയുടെയും മക്കളാണിവർ. മലയാളം ഇവർക്കിപ്പോൾ മാതൃഭാഷ പോലെയാണ്. ഫോക്ക്ലോർ ഡോക്ടറേറ്റ് നേടിയ ദിവാകാരൻ മാഷിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം. ആദ്യമായാണ് സ്കൂളിൽ നിന്ന് നാടൻപാട്ടിൽ സംസ്ഥാന തലത്തിലെത്തുന്നത്. കുട്ടികളുടെ നേട്ടത്തിൽ അദ്ധ്യാപകരും ഹാപ്പിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |