
മലയിൻകീഴ്: സ്കൂൾ വിദ്യാർത്ഥിനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ മാറനല്ലൂർ പുന്നാവൂർ കൈതയിൽവീട്ടിൽ കെ.സുരേഷ്(52)നെ പോക്സോ കേസിൽ മാറനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ തിങ്കളാഴ്ച സ്കൂൾ വിട്ട് വീട്ടിൽ പോകാൻ ബസ് സ്റ്റോപ്പിലേക്ക് നടക്കവേ പെൺകുട്ടിയെ പ്രതി കടന്നു പിടിക്കുകയായിരുന്നു. പെൺകുട്ടിയുടെ കരച്ചിൽ കേട്ട് എത്തിയവരാണ് സ്കൂളിൽ വിവരമറിയിച്ചത്. തുടർന്ന് മാറനല്ലൂർ പൊലീസ് എത്തി സുരേഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |