തിരുവനന്തപുരം:പ്രേംനസീർ സുഹൃത് സമിതി ഏർപ്പെടുത്തിയ പ്രേംനസീർ ലൈഫ്ടൈം അച്ചീവ്മെന്റ്
പുരസ്കാരം ജഗതി ശ്രീകുമാറിന് സമർപ്പിക്കുമെന്ന് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു.
16ന് പ്രേംനസീർ സുഹൃത് സമിതി അരീക്കൽ ആയുർവേദാശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 'ഹരിതം നിത്യഹരിതം' എന്ന സമ്മേളനത്തിൽ ഉദ്ഘാടകനായ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പുരസ്കാരം നടൻ ജഗതി ശ്രീകുമാറിന് കൈമാറും.വൈകിട്ട് 6ന് തൈക്കാട് ഭാരത് ഭവനിലാണ് ചടങ്ങ്. സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ചെയർമാൻ മധുപാൽ അദ്ധ്യക്ഷത വഹിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |