കോവളം : സീരിയൽ സെറ്റിലെ പീഡന പരാതിയിൽ പ്രൊഡക്ഷൻ കൺട്രോളർക്കെതിരെ കേസെടുത്തു. തിരുവനന്തപുരം സ്വദേശി അസീം ഫാസിലിനെതിരെയാണ് തിരുവല്ലം പൊലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ജൂലൈ 19 ന് തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ സീരിയൽ ഷൂട്ടിങ്ങിനിടെ 46 കാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. രാത്രിയിൽ ബില്ല് കൊടുക്കാൻ പോയപ്പോഴായിരുന്നു മോശം അനുഭവമുണ്ടായതെന്നും മദ്യലഹരിയിൽ കയറിപ്പിടിച്ചപ്പോൾ കൈ തട്ടിമാറ്റി അവിടെ നിന്നു രക്ഷപെട്ടതായും പറയുന്നു.
സീരിയലിന്റെ നിർമ്മാതാവിനോട് വിവരം അറിയിച്ചതായും നിർമ്മാതാവ് ഇടപെട്ടു 2 സീരിയലുകളിൽ നിന്നും അസീമിനെ പുറത്താക്കിയിരുന്നു. കഴിഞ്ഞ ഡിസംബറിൽ പുതിയ പ്രൊഡ്യൂസർ വന്നപ്പോൾ അസീമിനെ തിരിച്ചെടുത്തതായും പറയുന്നു. എന്നാൽ സംഭവത്തിൽ ആരോപണ വിധേയനായ ആളെ അറസ്റ്റു ചെയ്തിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുന്നുവെന്നും സ്ത്രീ്ക്ക് മാനഹാനിയുണ്ടാക്കിയതിനെതിരെ കേസ് എടുത്തതായും തിരുവല്ലം പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |