
തിരുവനന്തപുരം: വേലുത്തമ്പി ദളവ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ വേലുതമ്പി ദളവയുടെ ചരിത്ര പ്രസിദ്ധമായ കുണ്ടറ വിളമ്പരത്തിന്റെ 216-ാം വാർഷികം സെക്രട്ടേറിയറ്റ് വളപ്പിലുള്ള വേലുതമ്പി സ്ക്വയറിൽ മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ പ്രസിഡന്റ് കരുംകുളം വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. മനുഷ്യാവകാശ കമ്മിഷൻ മുൻ അംഗം ഡോ.മോഹൻകുമാർ , കുണ്ടറ വിളമ്പര സന്ദേശം നൽകി. കവി വിനോദ് വൈശാഖി ,കൗൺസിലർ സിമി ജ്യോതിഷ് ,ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എൻ.എസ്.ഷാജികുമാർ, വി.ഉദയകുമാർ,ആനത്താനം രാധാകൃഷ്ണൻ, വെള്ളൈക്കടവ് വേണുകുമാർ, കരുംകുളം രാധാകൃഷ്ണൻ , രാജൻ കുരുക്കൾ, ജി.രവീന്ദ്രൻ നായർ ,കെ.ജി. രാധാകൃഷ്ണൻ നായർ,പിന്നണി ഗായകൻ പട്ടം സുനിത്ത് എന്നിവർ സംസാരിച്ചു.പുഷ്പാർച്ചനയിൽ വടകര വേണുഗോപാൽ, കെ.കെ. ശ്രീകുമാർ, അജിത്ത് പാമാംകോട്, മണക്കാട് ബാബുരാജ്, വലിയശാല മണികണ്ഠൻ, വിനോദ്.എസ്, ഉദയകുമാർ,ആർ.വി.ജയൻ, പ്രവീൺ ശർമ്മ,വി.ശ്രീകുമാരൻ നായർ, ബാലകൃഷ്ണൻ നായർ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |