SignIn
Kerala Kaumudi Online
Thursday, 22 October 2026 5.49 PM IST

പ്രമേഹബാധിതരായ കുട്ടികൾക്ക് മില്ലെറ്റ് കിറ്റുകൾ

millet

തിരുവനന്തപുരം:മണപ്പുറം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ടൈപ്പ് 1 പ്രമേഹബാധിതരായ കുട്ടികൾക്ക് മില്ലെറ്റ് കിറ്റുകൾ വിതരണം ചെയ്യുന്ന പദ്ധതി കളക്ടർ അനുകുമാരി ഉദ്ഘാടനം ചെയ്തു.ഡോ.ശശി തരൂർ എം.പി ആശംസാസന്ദേശം നൽകി. മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ ജോർജ് ഡി ദാസ് പദ്ധതി സമർപ്പണം നടത്തി.പദ്ധതിയുടെ ആദ്യഘട്ടത്തിൽ 4,42,500 ലക്ഷം രൂപ ചെലവഴിച്ച് 25 ഓളം വിദ്യാർത്ഥികൾക്കാണ് കിറ്റുകൾ വിതരണം ചെയ്തത്.വഴുതക്കാട് ഗവ. കോട്ടൺഹിൽ എൽ.പി സ്‌കൂളിൽ നടന്ന പരിപാടിയിൽ ഗവ.കോട്ടൺഹിൽ എൽ .പി സ്‌കൂൾ ഹെഡ് മാസ്റ്റർ ടി.എ. ജേക്കബ്,പി.ടി.എ പ്രസിഡന്റ് ദീപു കൃഷ്ണൻ .കെ, ടൈപ്പ് 1 ഡയബറ്റിക്സ് ഫൗണ്ടേഷൻ സെക്രട്ടറി എ. ശിഹാബുദീൻ, വൈടുകെ ടോട്ട്സ് ഫൗണ്ടേഷൻ ഡെ കെയർ പദ്ധതി ആർ ആൻഡ് ഡി അംഗം ഗായത്രി സുരേഷ്, മണപ്പുറം ഫൗണ്ടേഷൻ സി.എസ്.ആർ ഹെഡ് ശില്പ ട്രീസ സെബാസ്റ്റ്യൻ, വൈടുകെ ടോട്ട്സ് ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി രഞ്ജിത്ത് ജോർജ്, നിംസ് മെഡിസിറ്റി ചീഫ് ഡയറ്റിഷ്യൻ ഡോ. എസ്. ശരണ്യ, ടൈപ്പ് 1 ഡയബറ്റിക്സ് ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് അംഗം മനോജ് കുമാർ എൽജി തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL