
തിരുവനന്തപുരം: സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ കുടുംബശ്രീയും,നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന 'കുടുംബശ്രീ അങ്ങാടി സഞ്ചാ ഉത്സവ 2025' മേള മേയർ ആര്യാ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യസമിതി ചെയർമാൻ ക്ലൈനസ് റൊസാരിയോ അദ്ധ്യക്ഷത വഹിച്ചു.
കുടുംബശ്രീ സംസ്ഥാന പ്രോഗ്രാം ഓഫീസർ മേഘ മേരി കോശി മുഖ്യാതിഥിയായിരുന്നു.വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാജിത നാസർ,നഗരസഭ പ്രോജക്ട് ഓഫീസർ വിനോദ് കുമാർ.എസ്.എ,നഗരസഭാ സെക്രട്ടറി ജഹാംഗീർ.എസ് എന്നിവർ പങ്കെടുത്തു.അയൽക്കൂട്ട അംഗങ്ങളായ സംരംഭകർ തയ്യാറാക്കിയ സ്വദേശി ഉത്പന്നങ്ങളുടെ 50ലധികം സ്റ്റാളുകൾ,കുടുംബശ്രീ ഭക്ഷ്യമേള,കുടുംബശ്രീ അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിക്കുന്ന കലാസാംസ്കാരിക പരിപാടികൾ,മികച്ച കുടുംബശ്രീ പ്രവർത്തകരെ ആദരിക്കൽ,സെമിനാറുകൾ, വഴിയോര കച്ചവടക്കാർക്കുള്ള വെൻഡിംഗ് സർട്ടിഫിക്കറ്റ് വിതരണം,സെൽഫി കോർണർ എന്നിവയാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്.കിഴക്കേകോട്ട പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന മേള 16ന് സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |