വിഴിഞ്ഞം: സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരെ പോക്സോ കേസ്. അമ്പലത്തറ ലോക്കൽ കമ്മിറ്റി സെക്രട്ടറി വിഷ്ണു ബാബുവിനെതിരെയാണ് പീഡന ശ്രമത്തിന് വിഴിഞ്ഞം പൊലീസ് കേസെടുത്തത്. സഹോദരനെ സ്കൂളിൽ നിന്നു പുറത്താക്കിയ നടപടി പിൻവലിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ടെത്തിയ പെൺകുട്ടിയുടെ കുടുംബവുമായി ഇയാൾ സൗഹൃദത്തിലായി. തുടർന്നാണ് പെൺകുട്ടിയുടെ വീട്ടിൽ വച്ച് പീഡന ശ്രമം നടത്തിയതെന്ന് പരാതി. വിശദമായഅന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു.
അതേസമയം വിഷ്ണു ബാബുവിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നു പുറത്താക്കിയതായി ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |