തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് വിസാ തട്ടിപ്പ് നടത്തിയ പ്രതിയെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തു.തൃശൂർ ഇരിങ്ങാലക്കുട സ്വദേശി കടുപ്പിശ്ശേരി ആവിട്ടത്തൂർ ചോലിപറമ്പിൽ വീട്ടിൽ സിനോബ് (36) ആണ് അറസ്റ്രിലായത്.വഞ്ചനാക്കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയത്.ഉള്ളൂരിൽ ബ്ലൂ മിസ്റ്റി കൺസൾട്ടൻസി പ്രൈവറ്റ് ലിമിറ്രഡ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു പ്രതി.കഴക്കൂട്ടം മേനംകുളം സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് കേസെടുത്തത്.ആസ്ട്രേലിയയിൽ ജോബ് വിസ തരപ്പെടുത്തിക്കൊടുക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് 12,17000 രൂപ യുവാവിൽ നിന്നും പ്രതി തട്ടിയെടുത്തു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |