SignIn
Kerala Kaumudi Online
Monday, 25 May 2026 12.47 PM IST

കേസ് ഒഴിവാക്കാൻ പണം വാങ്ങി: റിട്ട.ഡിവൈ.എസ്.പിക്കെതിരെ കേസ്

തിരുവനന്തപുരം: കേസ് ഒഴിവാക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് വ്യാപാരിയിൽ നിന്ന് പണം തട്ടിയെടുത്ത റിട്ട.ഡിവൈ.എസ്.പിക്കെതിരെ കേസെടുത്ത് ഫോർട്ട് പൊലീസ്.ടൈൽസ് വ്യാപാരിയിൽ നിന്ന് 5 ലക്ഷം രൂപ തട്ടിയെടുത്തതിന് കഴക്കൂട്ടം സ്വദേശി മുഹമ്മദ് ഫാരിക്കെതിരെയാണ് കേസെടുത്തത്.

മണക്കാട് സ്വദേശിയായ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസ് ഒഴിവാക്കിത്തരാമെന്ന് പറഞ്ഞ് ആറ്റിങ്ങലിൽ ടൈൽസ് കട നടത്തുന്ന പേട്ട സ്വദേശിയിൽ നിന്ന് പണം വാങ്ങുകയായിരുന്നു.ഫോർട്ട് സ്റ്റേഷനിലെ പൊലീസുകാരെ തനിക്ക് വ്യക്തിപരമായി പരിചയമുണ്ടെന്ന് റിട്ട.ഡിവൈ.എസ്.പി വ്യാപാരിയോട് പറഞ്ഞു. കേസ് ഗുരുതരമാണെന്നും ഭീഷണിപ്പെടുത്തി.

ഇയാളുടെ കഴക്കൂട്ടത്തെ വീട്ടിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം 2024 ഡിസംബർ 14ന് 50,000 രൂപയും 15ന് 4,50,000 രൂപയും കൈമാറി. പണം നൽകിയിട്ടും ഫലം കാണാത്തതിനെ തുടർന്ന് വ്യാപാരി പൊലീസിൽ പരാതിപ്പെടുകയായിരുന്നു. വ്യാപാരി തന്നെ വീട്ടിൽ കയറി കടന്നുപിടിച്ചെന്നായിരുന്നു യുവതിയുടെ പരാതി. ഇരുവരും പരിചയക്കാരായിരുന്നെന്നും യുവതി തന്റെ കൈയിൽ നിന്ന് 40 ലക്ഷം വാങ്ങിയിട്ടുണ്ടെന്നുമാണ് വ്യാപാരി പറയുന്നത്. ഇയാൾക്കെതിരെ ലൈംഗികാതിക്രമത്തിനാണ് കേസെടുത്തിട്ടുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL