SignIn
Kerala Kaumudi Online
Thursday, 22 October 2026 6.53 PM IST

മാമം കന്നുകാലിച്ചന്ത വിസ്മൃതിയിലേക്ക് രാജഭരണകാലത്തെ ചന്ത

mamam-chanda

ആറ്റിങ്ങൽ: പ്രസിദ്ധവും വർഷങ്ങൾ പഴക്കവുള്ള ആറ്റിങ്ങൽ മാമം കന്നുകാലിച്ചന്ത വിസ്മൃതിയിലാകുന്നു. തിരുവിതാംകൂറിലെ രാജഭരണകാലം മുതൽ പ്രശസ്തമായിരുന്നു മാമത്തെ കന്നുകാലിച്ചന്ത.

ആഴ്ചയിൽ തിങ്കളാഴ്ച മാത്രം പ്രവർത്തിച്ചിരുന്ന ചന്തയിൽ നിന്ന് കന്നുകാലികളെ വാങ്ങാനും വിൽക്കാനും കേരളത്തിന് പുറമെ,​ തമിഴ്നാട്,​ ആന്ധ്ര അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നും നിരവധിപേരാണ് എത്തിയിരുന്നത്. ജില്ലയിൽ അക്കാലത്ത് മാമം കാലിച്ചന്തയോളം പേരും പെരുമയും മറ്റൊരു ചന്തയ്ക്കും ഉണ്ടായിരുന്നില്ല. വളർത്തുമൃഗങ്ങളെ വിൽക്കാനും വാങ്ങാനും പറ്റിയ ഏറ്റവും നല്ല ചന്തയായിരുന്നു മാമത്തേത്. വർഷങ്ങൾ പിന്നിട്ടതോടെ കന്നുകാലി വില്പന കുറയുകയും ചന്തയുടെ പ്രവർത്തനം നിലയ്ക്കുകയുമായിരുന്നു.

നിലവിൽ പേരിനുമാത്രം

കന്യാകുമാരി,തെങ്കാശി,തിരുനെൽവേലി ജില്ലയിലെയും കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും വളർത്തുമൃഗങ്ങളെ വില്പനയ്ക്കായി ഇവിടെ എത്തിച്ചിരുന്നു. കാലക്രമേണ കൃഷിയും അനുബന്ധജോലികളും നിലച്ചതോടെ കന്നുകാലിച്ചന്തയുടെ പ്രവർത്തനങ്ങളും നിലച്ചു.ഇന്ന് പേരിനുമാത്രം അറവു മൃഗങ്ങളെത്തുന്ന ചന്തയായി ഇവിടം മാറി.ലോറിയിലെത്തുന്ന അറവുമാടുകളെ ഇപ്പോൾ ഇറച്ചിവില്പനക്കാർ നേരിട്ടാണ് വാങ്ങുന്നതെന്ന് കച്ചവടക്കാർ പറയുന്നു.

ചരിത്രത്തിൽ ഒതുങ്ങി

തിരുവിതാംകൂറിന്റെ സ്ഥലം ആറ്റിങ്ങൽ നഗരസഭ കുത്തക പാട്ടം നൽകിയിരുന്ന കാലത്താണ് 1979ൽ ചന്തയുടെ ഭാഗമായിരുന്ന ഭൂമിയിൽ നിന്ന് നാലര ഏക്കർ സ്ഥലം സംസ്ഥാന കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച കോക്കനാട്ട് കോംപ്ലക്സിന് നൽകിയത്. ബാക്കിയുള്ള അഞ്ചേക്കറോളം വസ്തുവിൽ തുടർന്നും കന്നുകാലിച്ചന്ത പ്രവർത്തിച്ചിരുന്നു. 2000ത്തിൽ നഗരസഭയും ആർ.ടി അധികൃതരും ചേർന്ന് സ്വകാര്യ ബസ് സ്റ്റാൻഡ് ഇവിടേക്ക് മാറ്റാൻ ശ്രമിച്ചു.അതിനായി ലക്ഷങ്ങൾ ചെലവഴിച്ച് വിശ്രമകേന്ദ്രമടക്കം മറ്റു കെട്ടിടങ്ങളും നിർമ്മിച്ചു. സ്വകാര്യ ബസ് ഉടമകളുടെ എതിർപ്പിനെ തുടർന്ന് ബസ് സ്റ്റാൻഡ് മാറ്റം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് ചന്തയുടെ ഭൂമി കേസിൽപ്പെടുകയും ചെയ്തു. അതോടെ മുകളിൽ ബസ് സ്റ്റാൻഡും താഴെ കന്നുകാലിച്ചന്തയെന്ന സ്വപ്നവും അവസാനിച്ചു.

നിരവധി പേർ എത്തുന്ന ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ വേണം

കന്നുകാലികളെ മഴയും വെയിലും ഏൽക്കാതെ സംരക്ഷിക്കാൻ കെട്ടിടങ്ങൾ വേണം.

കന്നുകാലികളുടെ വില്പനയ്ക്കും ഇവയ്ക്ക് വിശ്രമത്തിനും കുടിവെള്ളവും ഷെഡടക്കമുള്ള സംവിധാനങ്ങൾ ഒരുക്കണം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL