നെയ്യാറ്റിൻകര: പെരുങ്കടവിള ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയായ ജ്വാലയുടെ ഭാഗമായി സ്ത്രീകളുടെ കലാസാംസ്കാരിക സംഗമമായ വനിതാ ജംഗ്ഷൻ പെരുങ്കടവിളയിൽ സംഘടിപ്പിച്ചു.മാലിന്യ സംസ്കരണ പദ്ധതി ഡയറക്ടർ ദിവ്യ.എസ്.അയ്യർ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദു അദ്ധ്യക്ഷയായി.
ഭരണപരിഷ്കരണ വിജിലൻസ് വകുപ്പ് അണ്ടർ സെക്രട്ടറി ഹേമലത മുഖ്യാതിഥിയായി.വാർഡ് മെമ്പർ സ്നേഹലത സ്വാഗതം പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.സിമി,ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഐ.ആർ.സുനിത,ബ്ലോക്ക് മെമ്പർ എൻ.ടി.ഷീലകുമാരി,എസ്.വസന്തകുമാരി,വാർഡ് മെമ്പർമാരായ വിമല,മിനി പ്രസാദ്,സി.ഡി.എസ് ചെയർപേഴ്സൺ സചിത്ര.പി.എസ്,സെക്രട്ടറി ജഗദമ്മ.എം എന്നിവർ സംസാരിച്ചു. തത്തിയൂരിൽ നിന്ന് വാഹന വിളംബര ജാഥയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |