പാറശാല: കേരളമണി ലെൻഡേഴ്സ് അസോസിയേഷൻ നെയ്യാറ്റിൻകര താലൂക്ക് കമ്മിറ്റി വാർഷികം 31ന് വൈകിട്ട് 4ന് നെയ്യാറ്റിൻകര സ്വദേശാഭിമാനി ടൗൺ ഹാളിൽ നടക്കും. താലൂക്ക് പ്രസിഡന്റ് പി.ബാലകൃഷ്ണൻ നായരുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ രക്ഷാധികാരി കെ.കമലാസനൻ നായർ മുഖ്യപ്രഭാഷണം നടത്തും. വൈസ് പ്രസിഡന്റ് ആർ.ശ്രീകുമാരൻ നായർ, ജോയിന്റ് സെക്രട്ടറി പി. അശോക് കുമാർ, സെക്രട്ടറി അമൃതലാൽ, ട്രഷറർ കെ.പി.പത്മകുമാർ, ജോയിന്റ് സെക്രട്ടറി എ.വി.ഷിബു, കമ്മിറ്റി അംഗങ്ങളായ വി.സതീഷ് കുമാർ, എസ്.ജയകുമാർ,പ്രദീപ്.സി.ആർ, എൻ.ശ്രീകണ്ഠൻ നായർ, പി.എസ്.പ്രസന്നകുമാർ തുടങ്ങിയവർ പങ്കെടുക്കും. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും മുതിർന്ന അംഗങ്ങളെയും ചടങ്ങിൽ ആദരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |