പാലോട്: നിരവധി നിവേദനങ്ങൾ നൽകിയതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി വെഞ്ഞാറമൂട് ഡിപ്പോയിൽ നിന്ന് ചെല്ലഞ്ചി പാലം വഴി ബസ് സർവീസ് ആരംഭിച്ചു.രാവിലെ 6ന് കാരേറ്റ്,കല്ലറ,മുതുവിള,ചെല്ലഞ്ചി പാലം വഴി പേരയത്തേക്കും തിരിച്ച് 7.20ന് പേരയത്തു നിന്ന് കല്ലറ,വെഞ്ഞാറമൂട്,പോത്തൻകോട്,ചെമ്പഴന്തി,മെഡിക്കൽ കോളേജ് വഴി തിരുവനന്തപുരത്തേക്കും,വൈകിട്ട് 3.50ന് വെഞ്ഞാറമൂട് നിന്ന് പേരയത്തേക്കും,5.10ന് പേരയത്തു നിന്ന് വെഞ്ഞാറമൂട്ടിലേക്കുമാണ് പുതിയ ബസ് സർവീസ് ആരംഭിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |