കോവളം: സ്കൂട്ടറിൽ വരികയായിരുന്ന സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കു നേരെ പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇന്നലെ വൈകിട്ട് 6.30ഓടെ കോവളം സമുദ്ര ഭാഗത്ത് നിന്ന് വെള്ളാറിലേക്ക് സ്കൂട്ടറിൽ വരികയായിരുന്ന സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി വെള്ളാർ സാബുവിന്റെ ആക്ടീവാ സ്കൂട്ടറിനു നേരെയാണ് അജ്ഞാതർ പടക്കമെറിഞ്ഞ് കടന്നുകളഞ്ഞത്.സ്കൂട്ടറിന് പിറകിലാണ് പടക്കം വീണത്.വൻ ശബ്ദത്തോടെ പടക്കം പൊട്ടിയത് പ്രദേശത്ത് ഭീതിപരത്തി. വിവരമറിഞ്ഞ് തിരുവല്ലം പൊലീസ് സ്ഥലത്തെത്തി സമീപത്തുള്ള സ്വകാര്യ ഹോട്ടലിന്റെ സി.സി ടിവി പരിശോധിച്ചതിൽ ഡിയോ ബൈക്കിൽ എത്തിയവരാണ് പടക്കം എറിഞ്ഞതെന്ന് മനസിലാക്കി. സാബുവിന്റെ പരാതിയിൽ തിരുവല്ലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |