വിതുര: വിതുര പഞ്ചായത്തിന്റെ നേതൃത്വത്തിൽ 25ന് വൈകിട്ട് 3ന് തേവിയോട് സെന്റ് ജോസഫ് വിസിറ്റേഷൻ സ്കൂൾ ഗ്രൗണ്ടിൽ വനിതാജംഗ്ഷൻ സംഘടിപ്പിക്കും. കളക്ടർ അനുകുമാരി ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാആനന്ദ് അദ്ധ്യക്ഷത വഹിക്കും.സീരിയൽതാരംഅപ്സരരത്നാകരൻമുഖ്യാതിഥിയും, മുൻചീഫ്സെക്രട്ടറിലിസിജേക്കബ് വിശിഷ്ടാതിഥിയുമായിരിക്കും.ജില്ലാപഞ്ചായത്തംഗങ്ങളായ സോഫിതോമസ്, എ.മിനി, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ധ്യ.ബി.എസ്,ബ്ലോക്ക് പഞ്ചായത്തംഗം ആനപ്പാറശ്രീലത,പഞ്ചായത്തംഗങ്ങളായ നീതുരാജീവ്,തങ്കമണി,സുനിത, വൽസല,ഷാജിദ, ലൗലി,സിന്ധു,ലതാകുമാരി,സി.ഡി.എസ് അദ്ധ്യക്ഷ സി.എസ്.ഉഷാകുമാരി,സുജിതാമാത്യു, വിദ്യാവിശ്വൻ,ബിന്ദു എന്നിവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |