
വെള്ളനാട്:വെള്ളനാട് നേതാജി ഗ്രന്ഥശാലയുടെയും, സ്വാതന്ത്ര്യസമര സേനാനി ഐ.എൻ.എ മാധവൻ പിള്ള സ്മാരക ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ വെള്ളനാട് യു.പി.എസ് അക്ഷരവീഥിയിൽഛായ ചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു.ഐ.എൻ.എ മാധവൻ പിള്ളയുടെ ഭാര്യ സുകുമാരിയമ്മ ദീപം തെളിയിച്ചു.ജില്ലാ പഞ്ചായത്തംഗം വെള്ളനാട് ശശി ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്തു.എക്സ് സർവീസ് വെൽഫെയർ ക്ലബ് പ്രസിഡന്റ് കെ.ജി.രവീന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു.സി.കെ.ചന്ദ്രൻ ബാബു, സുബ്രഹ്മണ്യൻ പിള്ള,നെടുമന്നൂർ അനിൽ എന്നിവർ സംസാരിച്ചു.സ്കൂൾ വിദ്യാർത്ഥികളും നാട്ടുകാരും പുഷ്പാർച്ചനനടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |