
മലയിൻകീഴ്: മലയിൻകീഴ് ആനപ്പാറക്കുന്നിൽ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ ഉച്ചകോടി എൻക്ലേവ് ഇന്നും നാളെയുമായി നടക്കും. എൻക്ലേവിന്റെ പ്രചാരണാർത്ഥമുള്ള മുദ്രാഗീതത്തിന്റെ പ്രകാശനം മന്ത്രി കെ.ബി.ഗണേശ്കുമാർ നിർവഹിച്ചു. അഖിലൻ ചെറുകോട് രചനയും വിജയ് കരുൺ സംഗീത സംവിധാനവും നിർവഹിച്ച മുദ്രാഗീതം മണ്ഡലത്തിലെ വിദ്യാർത്ഥികളാണ് ആലപിച്ചത്. ഐ.ബി.സതീഷ് എം.എൽ.എ, എൻക്ലേവ് കോ-ഓർഡിനേറ്റർ നിതിൻ ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |