
കടയ്ക്കാവൂർ: ലയൺസ് ക്ലബ് വക്കം കടയ്ക്കാവൂരിന്റെ ആഭിമുഖ്യത്തിൽ അൽ ഹിബ ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ കുട്ടികൾക്ക് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. വക്കം പുതിയകാവ് പ്രബോധിനി യു.പി സ്കൂൾ അങ്കണത്തിൽ നടന്ന ക്യാമ്പ് വക്കം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിഷ്‌ണു നൗഷാദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ലയൺ പ്രവീൺകുമാർ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ സീനിയർ അസിസ്റ്റന്റ് അജിത,ഹോസ്പിറ്റൽ കോഓർഡിനേറ്റർ അഖിൽ,ലയൺ കുമാരൻ,സെക്രട്ടറി ലയൺ തങ്കരാജ്,ലയൺ നിസാർ വൈദ്യൻ,ലയൺ മണികണ്ഠൻ,ലയൺ സജികുമാർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |