SignIn
Kerala Kaumudi Online
Thursday, 22 October 2026 7.02 PM IST

ബിരുദദാന ചടങ്ങ്

ആറ്റിങ്ങൽ: ഐ.എച്ച്.ആർ.ഡി എൻജിനിയറിംഗ് കോളേജിൽ നിന്ന് 2023-2024 അദ്ധ്യയന വർഷത്തിൽ ബിരുദം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും അനുമോദിച്ചുകൊണ്ടുള്ള ബിരുദദാന ചടങ്ങ് 24ന് നടക്കും. കോളേജ് ഓഡിറ്റോറിയത്തിൽ രാവിലെ 10.30ന് ഒ.എസ്.അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഐ.എച്ച്.ആർ.ഡി ഡയറക്ടർ ഡോ:വി.എ.അരുൺകുമാർ അദ്ധ്യക്ഷത വഹിക്കും.ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി, പ്രഭാഷണം നടത്തും. വാർഡ് കൗൺസിലർ ശങ്കർ,എൻജിനിയറിംഗ് കോളേജ് പൂർവ്വവിദ്യാർത്ഥി ഷഫിക്ക് എന്നിവർ സംസാരിക്കും. പ്രിൻസിപ്പൽ ഡോ: ജയചന്ദ്രൻ .ഇ.എസ് സ്വാഗതം പറയും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL