
ചിറയിൻകീഴ്: കെ.പി.സി.സി വിചാർ വിഭാഗ് ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സുഗതകുമാരി അനുസ്മരണം സംഘടിപ്പിച്ചു.യോഗം ഡോ.അജയൻ പനയറ ഉദ്ഘാടനം ചെയ്തു.വിചാർ വിഭാഗ് നിയോജക മണ്ഡലം ചെയർമാൻ ജി.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. കിഴുവിലം ബിജു, വി.ബേബി, അജിതകുമാരി, എം.ജെ ആനന്ദ്, എം.എസ് നൗഷാദ്, മോനി ശാർക്കര,എ.മൻസൂർ, എം.എസ് ഉദയകുമാരി, ജയന്തി കൃഷ്ണ, മഹിൻ എം.കുമാർ,എസ്.മധു, കിഴുവിലം രാധാകൃഷ്ണൻ, ബിന്ദു ബാബു, എസ്.ദീപ, കൃഷ്ണകുമാർ, ഷിറാസ് മണ്നാക്ക്, അഭിലാഷ് ഭജന മഠം എന്നിവർ പങ്കെടുത്തു. സുഗതകുമാരിയുടെ ഛായ ചിത്രത്തിൽ പുഷ്പ്പാർച്ചന, സുഗതകുമാരിയുടെ കവിതകൾ കോർത്തിണക്കി കാവ്യാഞ്ജലി എന്നിവയും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |