തിരുവനന്തപുരം: ഭിന്നശേഷിക്കാരായ രണ്ട് യുവാക്കൾ മുഖ്യവേഷങ്ങളിലെത്തിയ 'രണ്ട് മീനുകൾ' എന്ന ഹ്രസ്വചിത്രത്തിന്റെ ഔദ്യോഗിക റിലീസിംഗ് മന്ത്രി ആർ.ബിന്ദു നിർവഹിച്ചു.
സജി വാഗമണ്ണും രാജീവ് ചെറൂപ്പയും പ്രധാന വേഷങ്ങളവതരിപ്പിച്ച ഹ്രസ്വചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് അദ്ധ്യാപകനും ചലച്ചിത്രകാരനുമായ ചന്ദ്രൻ കൊളമ്പലമാണ്. സംവിധായകനെയും അഭിനേതാക്കളെയും മന്ത്രി അഭിനന്ദിച്ചു.
സംസ്ഥാന സർക്കാർ 2019 - 20ൽ നടത്തിയ ടാലന്റ് സെർച്ച് ഫോർ യൂത്ത് വിത്ത് ഡിസബിലിറ്റി പരിപാടിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കലാകാരനാണ് സജി വാഗമൺ.
മികച്ച സിനിമ, സംവിധായകൻ, ക്യാമറ എന്നീ മൂന്ന് വിഭാഗങ്ങളിലായി ഈ വർഷത്തെ ഭരതൻ സംസ്ഥാന പുരസ്കാരങ്ങൾ 'രണ്ട് മീനുകൾ' നേടിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |