തിരുവനന്തപുരം:സൈന്യത്തിലും അർദ്ധ സൈനിക,പൊലീസ് വിഭാഗങ്ങളിലും ഇതര യൂണിഫോം സേനകളിലേക്കുമുള്ള തിരഞ്ഞെടുപ്പ് പരീക്ഷകൾ വിജയിക്കാൻ ജില്ലാ പഞ്ചായത്ത് പരിശീലനമൊരുക്കുന്നു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീയുവാക്കൾക്കാണ് രണ്ടുമാസത്തെ പരിശീലനം.
സൈനിക വിഭാഗങ്ങളിലേക്കുള്ള കായികക്ഷമതാപരീക്ഷയും എഴുത്തുപരീക്ഷയും അനായാസം ജയിക്കാൻ പ്രാപ്തരാക്കുന്ന രീതിയിലാണ് റസിഡൻഷ്യൽ പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. താമസം,ഭക്ഷണം ഉൾപ്പെടെയുള്ള പരിശീലനം സൗജന്യമാണ്.
ഗ്രാമപഞ്ചായത്തുകളിൽ 18നും 28നും ഇടയിൽ പ്രായമുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട എസ്.എസ്.എൽ.സിയോ ഉയർന്ന യോഗ്യതയോ ഉള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. പുരുഷന്മാർക്ക് കുറഞ്ഞത് 166 സെന്റിമീറ്ററും സ്ത്രീകൾക്ക് 152 സെന്റിമീറ്ററും ഉയരം വേണം. താത്പര്യമുള്ളവർ 27ന് രാവിലെ 11ന് സർട്ടിഫിക്കറ്റുകളുടെ പകർപ്പുമായി ജില്ലാ പഞ്ചായത്ത് ഹാളിലെത്തണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |