കോവളം: വെങ്ങാനൂർ ഗ്രാമ പഞ്ചായത്തിൽ തിരുവല്ലം സെക്ഷനിലെ മുട്ടയ്ക്കാട് - ആഴാകുളം റോഡിൽ വിവിധ സ്ഥലങ്ങളിലായി വാട്ടർ അതോറിട്ടിയുടെ പൈപ്പ് പൊട്ടി ആഴ്ചകളായി കുടിവെള്ളം പാഴാകുന്നതായി പരാതി.
സെക്ഷൻ ഓഫീസിലും വാട്ടർ അതോറിട്ടിയുടെ ടോൾഫ്രീ നമ്പരിലും പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. പൈപ്പ് പൊട്ടൽ കാരണം റോഡ് പൂർണമായും നശിച്ച അവസ്ഥയിലാണ്. കാലഹരണപ്പെട്ട പൈപ്പുകൾ മാറ്റി പുതിയവ സ്ഥാപിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |