കോട്ടയം: കുറിച്ചി കാലായിപ്പടിയിലെ ഒരു വീട്ടിൽ ഹോംനെഴ്‌സ് ആയി ജോലി ചെയ‌്തുവരികയായിരുന്നു ജോൺസൺ.
രണ്ടു ദിവസത്തെ അവധി വേണമെന്നാവശ്യപ്പെട്ടാണ് ഇയാൾ അവിടെനിന്ന് പോയത്. പിന്നീട് വിവരമൊന്നുമില്ലായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു.വാർത്തകളിൽ ജോൺസണിന്റെ ഫോട്ടോ കണ്ട് സംശയം തോന്നിയ വീട്ടുകാർ ചിങ്ങവനം പൊലീസിൽ വിവരമറിയിച്ചിരുന്നു. ഇന്നലെ ഉച്ചയോടെയാണ് മടങ്ങിയെത്തിയത്. വീട്ടുകാർക്ക് സംശയമുള്ളതായി മനസിലാക്കിയ ജോൺസൺ 200 രൂപയും വാങ്ങി മടങ്ങി. ചിങ്ങവനം സ്റ്റേഷനിലെ എ.എസ്.ഐ അഭിലാഷും പൊലീസ് ഉദ്യോഗസ്ഥനായ റിങ്കുവും ഈ സമയം മഫ്തിയിൽ കാലായിപ്പടിയിലുണ്ടായിരുന്നു. കൈയിൽ ഒരു ബാഗുമായി എത്തിയ ഇയാളെ പഞ്ചായത്ത് ഓഫീസിനടുത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്‌തപ്പോൾ എലിവിഷം പേസ്റ്റും സിട്രിസിൻ ഉൾപ്പെടെയുള്ള ഗുളികകളും കഴിച്ചതായി പൊലീസിനോട് പറഞ്ഞു. തുടർന്ന് ഇയാളെ ജില്ലാ ജനറൽ ആശുപത്രിയിലും പിന്നീട്, മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. ചിങ്ങവനം എസ്.എച്ച്.ഒ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടാനുള്ള തന്ത്രം ആവിഷ്കരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |