SignIn
Kerala Kaumudi Online
Thursday, 22 October 2026 7.58 PM IST

വെർച്വൽ അറസ്റ്റിലൂടെ തട്ടിപ്പിന് ശ്രമം, പൊലീസ് പൊളിച്ചു

തിരുവനന്തപുരം: സി.ബി.ഐയിൽ നിന്നാണെന്നറിയിച്ച് റിട്ട.അദ്ധ്യാപകനെയും കുടുംബത്തെയും വെർച്വൽ അറസ്റ്റ് ചെയ്യാനുള്ള ശ്രമം പൊലീസ് പൊളിച്ചു. മ്യൂസിയം സ്റ്റേഷൻ പരിധിയിലെ ഇടപ്പഴിഞ്ഞി സ്വദേശിയായ റിട്ട.അദ്ധ്യാപകൻ,ഭാര്യ,മരുമകൾ എന്നിവരെയാണ് വീഡിയോ കോളിലൂടെ വെർച്വർ അറസ്റ്റ് എന്ന വ്യാജേന മണിക്കൂറുകളോളം ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചത്.

പൊലീസെത്തിയെങ്കിലും തങ്ങൾ സി.ബി.ഐ ആണെന്ന് പറഞ്ഞ് പൊലീസിനെയും വിരട്ടാൻ ശ്രമിച്ചു. പൊലീസിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ഇവർ തയ്യാറായില്ല. ഒടുവിൽ പൊലീസിന് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതായതോടെ തട്ടിപ്പുസംഘം വീഡിയോ കാൾ കട്ട് ചെയ്‌ത് രക്ഷപ്പെടുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് സംഭവം.

റിട്ട.അദ്ധ്യാപകന്റെ ഫോണിൽ വീഡിയോ കോളിലൂടെയാണ് തട്ടിപ്പ് സംഘമെത്തിയത്. അദ്ധ്യാപകന്റെ ആധാർ ഉപയോഗിച്ച് മുംബയിൽ ഒരാൾ ക്രെഡിറ്റ് കാർഡ് കൈവശപ്പെടുത്തി പണം തട്ടിയെടുത്തെന്നും അദ്ധ്യാപകനെ അറസ്റ്റ് ചെയ്യുകയാണെന്നുമാണ് ഇവർ അറിയിച്ചത്. വീട്ടിലുണ്ടായിരുന്ന ഭാര്യയും മരുമകളെയും വെർച്വൽ അറസ്റ്റിലാക്കി ഭീഷണിപ്പെടുത്തി. സംഭവം അദ്ധ്യാപകന്റെ മകനാണ് പൊലീസ് സ്റ്റേഷനിൽ അറിയിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL