
ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയിലെ അമൃതം കുടിവെള്ള പദ്ധതി നടത്തിപ്പിലെ കാലതാമസത്തിൽ പ്രതിഷേധിച്ച് സി.പി.ഐ പ്രവർത്തകർ ആറ്റിങ്ങൽ വാട്ടർ അതോറിട്ടി എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ ഓഫീസ് ഉപരോധിച്ചു. പദ്ധതി നടപ്പിലാക്കുന്നതിനുവേണ്ടി നഗരസഭ 7 കോടി രൂപ വാട്ടർ അതോറിട്ടിയിൽ അടയ്ക്കുകയും പദ്ധതി ആരംഭിക്കുകയും ചെയ്തത്. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും പണി പൂർത്തിയാക്കിയില്ലെന്ന് സമരക്കാർ ആരോപിച്ചു. സമരം നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമൻ അവനവഞ്ചേരി രാജു ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽശ്യം,എ.എൽ നസിർ ബാബു,സുഭാഷ് ശ്രീകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |