
കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിലെ മലച്ചിറ - ആലുംകുന്ന് - ആണ്ടുമൂല റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ഇരുപത്തിയെട്ടാംമൈൽ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു. ബി.ജെ.പി ജില്ലാകമ്മിറ്റി അംഗം സജി.പി.മുല്ലനല്ലൂർ ധർണ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പറും ബി.ജെ.പി നാവായിക്കുളം മണ്ഡലം പ്രസിഡന്റുമായ പൈവേലിക്കോണം ബിജു,നാവായിക്കുളം നോർത്ത് ഏരിയാ സെക്രട്ടറി അനിൽകുമാർ,മുൻ വാർഡ് മെമ്പർ യമുന ബിജു,ബി.ജെ.പി നേതാക്കളായ സുദേവൻ.ജി,മാനസി ബിജു,രഞ്ജിത്ത്,സദാനന്ദൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |