തിരുവനന്തപുരം: കെ.എം.മാണിയുടെ ജന്മദിനമായ 30ന് തിരുവനന്തപുരത്ത് കേരള കോൺഗ്രസ് (എം) പഞ്ചായത്തുതല മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കാരുണ്യദിനമായി ആഘോഷിക്കും.മെഡിക്കൽ ക്യാമ്പുകൾ,പ്രമുഖരെ ആദരിക്കൽ,ഓർഫനേജുകളിലും വൃദ്ധസദനങ്ങളിലും ബഡ്സ് സ്കൂളുകളിലും ഭക്ഷണ മധുരപലഹാരങ്ങളുടെ വിതരണവും നടക്കും.നൂറോളം കേന്ദ്രങ്ങളിൽ കരുണയുടെ കൈയൊപ്പ് എന്ന പേരിൽ കാരുണ്യദിനമായി ആഘോഷിക്കുമെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് സഹായദാസും ജനറൽ സെക്രട്ടറി സി.ആർ.സുനുവും അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |