തിരുവനന്തപുരം: ബേബി ജോണിന്റെ 17ാം ചരമവാർഷിക ദിനമായ ഇന്ന് രാവിലെ 10 ന് ആർ.എസ്.പി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ അനുസ്മരണ സമ്മേളനവും സെമിനാറും സംഘടിപ്പിക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സെമിനാർ ഉദ്ഘാടനം ചെയ്യും.എൻ.കെ.പ്രേമചന്ദ്രൻ എം.പി അനുസ്മരണ പ്രഭാഷണം നടത്തും അദ്ധ്യക്ഷൻ ഷിബു ബേബി ജോൺ സെമിനാറിൽ വിഷയം അവതരിപ്പിക്കും.സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യപ്രഭാഷണം നടത്തും. അഡ്വക്കേറ്റ് എ.ജയശങ്കർ,എ.എ.അസീസ്,ബാബു ദിവാകരൻ എന്നിവർ പ്രസംഗിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |