
ആറ്റിങ്ങൽ: മഹാത്മ ഗാന്ധി രക്തസാക്ഷി ദിനത്തിൽ സെക്യൂലർ ഇന്ത്യ എന്ന മുദ്രാവാക്യം ഉയർത്തി ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റി ഗാന്ധി അനുസ്മരണ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന ട്രഷറർ കെ.എസ്. സുനിൽകുമാർ പൊതുയോഗം ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ് പ്രശാന്ത് മങ്കാട്ടു അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ മേഖല സെക്രട്ടറി സുജിൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് സെക്രട്ടറി സുഖിൽ, സംഗീത്,വെസ്റ്റ് മേഖല ജോയിന്റ് സെക്രട്ടറിയും മുനിസിപ്പൽ കൗൺസിലറുമായ വി.എസ്.നിതിൻ, ദേവരാജൻ,ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ.മോഹനൻ നായർ, എസ്.സതീഷ്കുമാർ,പി.സന്തോഷ്, എസ്. ഷീജ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |