
വർക്കല: നേപ്പാൾ കാഠ്മണ്ഡുവിൽ നടന്ന ഒന്നാമത് സൗത്ത് ഏഷ്യൻ സ്ക്വേ മാർഷ്യൽ ആർട്ട് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം. ഇന്ത്യയ്ക്ക് വേണ്ടി പങ്കെടുത്ത ശിവരഞ്ജിനിക്കും അഭികൃഷ്ണക്കും വ്യക്തിഗത മത്സരങ്ങളിൽ സ്വർണ മെഡൽ ലഭിച്ചു. ചെറുന്നിയൂർ സത്യ വിലാസത്തിൽ സുനിൽ ദത്തിന്റേയും ശശിലേഖയുടെയും മകളാണ് ശിവരഞ്ജിനി. അഭികൃഷ്ണ അയിരൂർ ശരണ്യനിവാസിൽ ശരത്ബാബുവിന്റെയും ശാലിയുടെയും മകനാണ്. പാരിപ്പള്ളി പി.എസ്.എ ഫൈറ്റേഴ്സ് ക്ലബ് കോച്ച് എസ്.പ്രദീപാണ് ഇരുവരുടെയും പരിശീലകൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |