
വെഞ്ഞാറമൂട്:കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലാ സമ്മേളനം വെഞ്ഞാറമൂട്ടിൽ നടന്നു.ജില്ലാ പ്രസിഡന്റ് മണിവസന്തം ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ അഡ്വ.അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു.സി.ദിവാകരൻ മുഖ്യാതിഥിയായി.ഭാരവാഹികളായി ശിവാകൈലാസ്(പ്രസിഡന്റ്), എസ്.ആർ വിനു(സെക്രട്ടറി),മുഹമ്മദ് റാഫി (ട്രഷറർ),സലിം മൈലക്കൽ,എസ്.ബിജു (വൈസ് പ്രസിഡന്റ്)വിമൽ കുമാർ,മുഹമ്മദ് ഷിബു (ജോയിന്റ് സെക്രട്ടറി) എന്നിവരെയും തിരഞ്ഞെടുത്തു.സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് എൻ.അനിൽ ബിശ്വാസ് ഉദ്ഘാടനം ചെയ്തു.ശിവാകൈലാസ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി.സ്മിജൻ,ട്രഷറർ ഇ.പി.രാജീവ്,ദേശീയ കൗൺസിൽ മെമ്പർ ബാബു തോമസ്,സംസ്ഥാന നേതാക്കളായ സനൽ അടൂർ,എം.എ.ഷാജി,ആഷിക് മണിയംകുളം,ബിനോയ് വിജയൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |