
ഉദിയൻകുളങ്ങര: പെരുങ്കടവിള ഗ്രാമപഞ്ചായത്തിനെതിരെ കോൺഗ്രസും ബി.ജെ.പിയും നടത്തുന്ന കുപ്രചരണങ്ങൾക്കെതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണി പെരുങ്കടവിള ജംഗ്ഷനിൽ പ്രകടനവും രാഷ്ട്രീയ വിശദീകരണയോഗവും സംഘടിപ്പിച്ചു. യോഗം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.എസ്.പ്രഭകുമാർ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. സി.കെ.ഹരീന്ദ്രൻ എം.എൽ.എ,കെ. ആൻസലൻ എം.എൽ.എ,ശ്രീകുമാർ,രാജേന്ദ്രൻ, സുദർശനകുമാർ,രാജൻ,മുരളീധരൻ നായർ,അയിരൂർ ജയചന്ദ്രൻ,കാനക്കോട് ബാലരാജ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |