
മുടപുരം: വെയിലൂർ ഗവ. ഹൈസ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള ഓറിയന്റേഷൻ ക്ലാസുകൾക്ക് തുടക്കമായി. ക്ലാസുകളുടെ ബാഗമായി ഓരോ വിഷയത്തിലും രണ്ടുമണിക്കൂർ വീതമാണ് പരീക്ഷാപരിശീലനം. കോട്ടൺ ഹിൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ മുൻ അദ്ധ്യാപകനും തിരുവനന്തപുരം റവന്യൂ ജില്ലാ സോഷ്യൽ സയൻസ് ക്ലബ് മുൻ കൺവീനറുമായ ബി.അജയകുമാർ ഉദ്ഘാടന ക്ലാസെടുത്തു. സീനിയർ അസിസ്റ്റന്റ് നാസുമുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീശങ്കർ, ഹൈസ്കൂൾ അദ്ധ്യാപകരായ ജെ.എം.റഹിം,ജസീന,സൂക്ഷ്മ,വിനീത തുടങ്ങിയവർ നേതൃത്വം നൽകി. അടുത്ത ഓറിയന്റേഷൻ ക്ലാസ് ചൊവ്വാഴ്ച ഫിസിക്സ് വിഷയത്തിൽ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |