
തിരുവനന്തപുരം: മഹിളാ ഐക്യവേദി ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ 'മാതൃത്വം തന്നെ നേതൃത്വം" എന്ന പേരിൽ നടത്തിയ ശില്പശാല മഹിളാ ഐക്യവേദി സംസ്ഥാന സെക്രട്ടറി സൂര്യപ്രേം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഉപാദ്ധ്യക്ഷ ജയസതീഷ് ദീപ പ്രജ്ജ്വലനം നടത്തി. മഹിളാ ഐക്യവേദി ജില്ലാ പ്രസിഡന്റ് കലാ മണി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി സന്ദീപ് തമ്പാനൂർ വിഷയം അവതരിപ്പിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എം.എസ്. പ്രീത സ്വാഗതവും, ജില്ലാ ട്രഷറർ വിജയകുമാർ ടീച്ചർ നന്ദിയും രേഖപ്പെടുത്തി. മഹിളാ ഐക്യവേദി ജില്ലാ സംയോജകൻ കെ. പ്രഭാകരൻ, സഹസംയോജകൻ അഴൂർ ജയൻ, ജില്ലാ സെക്രട്ടറി ഉഷ, ഷീബ, താലൂക്ക് ജനറൽ സെക്രട്ടറിമാരായ വത്സല, ഓമന, സന്ധ്യ അനിൽ, മിനി കാട്ടാക്കട എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |