തിരുവനന്തപുരം: ബ്രേക്ക് ത്രു സയൻസ് സൊസൈറ്റി സംഘടിപ്പിക്കുന്ന അഖിലേന്ത്യ ശാസ്ത്രസമ്മേളനത്തിന് നാളെ തുടക്കം. മൂന്ന് ദിവസങ്ങളിലായി വഴുതക്കാട് ടാഗോർ തിയേറ്ററിൽ നടക്കുന്ന സമ്മേളനം ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് മുൻ ഡയറക്ടർ പി.ബൽറാം ഉദ്ഘാടനം ചെയ്യും. 20 സംസ്ഥാനങ്ങളിൽ നിന്നായി ആയിരം പ്രതിനിധികൾ പങ്കെടുക്കും. സമ്മേളനത്തിന്റെ ഭാഗമായി എക്സിബിഷനുകൾ, വർക്ക്‌ഷോപ്പുകൾ, ശാസ്ത്രപ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുമെന്ന് ബ്രേക്ക് ത്രു സയൻസ് ചെയർമാൻ കെ.കുര്യൻ ഐസക്, സെക്രട്ടറി പി.എൻ തങ്കച്ചൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |