തിരുവനന്തപുരം: എനർജി മാനേജ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ എനർജി ഫെസ്റ്റിവലിന് ഇന്ന് തുടക്കമാകും. തൈക്കാട് പൊലീസ് മൈതാനിയിൽ ഉച്ചയ്ക്ക് 2ന് മന്ത്രി കെ.കൃഷ്ണൻകുട്ടി മേളയുടെ ഉദ്ഘാടനം നിർവഹിക്കും. ആന്റണി രാജു എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഊർജ്ജ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ മുഖ്യപ്രഭാഷണം നടത്തും. കെ.എസ്.ഇ.ബി മാനേജിംഗ് ഡയറക്ടറും ചെയർമാനുമായ ബിജു പ്രഭാകർ, നവകേരളം കർമ്മ പദ്ധതി കോഓർഡിനേറ്റർ ടി.എൻ.സീമ, ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി ഡയറക്ടർ പ്രവത നളിനി സമൽ, അനെർട്ട് സി.ഇ.ഒ. നരേന്ദ്രനാഥ് വേലുരി, സംസ്ഥാന ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ ജി.വിനോദ്,കോർപ്പറേഷൻ കൗൺസിലർ ജി.മാധവദാസ്, എനർജി മാനേജ്മെന്റ് സെന്റർ ഡയറക്ടർ ഡോ.ആർ ഹരികുമാർ, രജിസ്ട്രാർ സുഭാഷ് ബാബു ബി.വി എന്നിവർ പങ്കെടുക്കും.കാർബൺരഹിത കേരളം എന്ന പ്രമേയത്തിലാണ് മേള സംഘടിപ്പിക്കുന്നത്. മേളയോടനുബന്ധിച്ച് സാങ്കേതിക സെഷനുകൾ, കേരള സ്റ്റുഡന്റ്സ് എനർജി കോൺഗ്രസ് മത്സരങ്ങൾ, മെഗാക്വിസ് തുടങ്ങിയവ നടക്കും.മേള 9ന് സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |