തിരുവനന്തപുരം: കഴക്കൂട്ടം സബ് ട്രഷറിയിലെ പെൻഷൻകാരുടെ അക്കൗണ്ടിൽ നിന്ന് ജീവനക്കാരായിരുന്ന ആറുപേർ പണംതട്ടിയതിൽ വിജിലൻസ് കേസെടുത്തു. അസി.ട്രഷററായിരുന്ന മുജീബ്, ജൂനിയർ അക്കൗണ്ടന്റുമാരായ എസ്.വിജയരാജ്,എൻ.ഷാജഹാൻ,സീനിയർ സൂപ്രണ്ടുമാരായ എൻ.എസ് സാലി,എസ്.എസ്.സുജ,സീനിയർ അക്കൗണ്ടന്റ് ബി.ഗിരീഷ്‌കുമാർ എന്നിവർക്കെതിരെയാണ് കേസ്. മരിച്ചവരുടേതടക്കം 4പേരുടെ അക്കൗണ്ടിൽ നിന്ന് 15.10ലക്ഷം രൂപയാണ് തട്ടിയത്. ചെറുവയ്ക്കൽ സ്വദേശി എം.മോഹനകുമാരിയുടെ അക്കൗണ്ടിൽ നിന്ന് 2.5ലക്ഷം, മരണപ്പെട്ട ഗോപിനാഥൻ നായരുടെ അക്കൗണ്ടിൽ നിന്ന് പലപ്പോഴായി 6.7ലക്ഷം, ജമീലാ ബീഗത്തിന്റെ അക്കൗണ്ടിൽ നിന്ന് 3ലക്ഷം, ആർ.സുകുമാരന്റെ അക്കൗണ്ടിൽ നിന്ന് 2.90 ലക്ഷം എന്നിങ്ങനെ തട്ടിച്ചു. ആറ് പ്രതികളും സസ്പെൻഷനിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |