SignIn
Kerala Kaumudi Online
Thursday, 22 October 2026 7.57 PM IST

കോവളത്തിന് അഞ്ചരക്കോടി

കോവളം: കോവളം നിയോജകമണ്ഡലത്തിന് ബഡ്ജറ്റിൽ അഞ്ചരക്കോടി രൂപ അനുവദിച്ചതായി

എം.വിൻസന്റ് എം.എൽ.എ അറിയിച്ചു.കോവളം നിയോജകമണ്ഡലത്തിന്റെ 20 പ്രവൃത്തികൾക്കായി 144 കോടി 70 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മൂന്ന് പ്രവൃത്തികൾക്കായി അഞ്ചരക്കോടി രൂപയുടെ 20 ശതമാനം മാത്രമാണ് വകയിരുത്തിയിട്ടുള്ളത്. ഗവ.പി.എച്ച്.സി കാഞ്ഞിരംകുളം കെട്ടിടം നിർമ്മാണത്തിന് 2കോടി രൂപയും,അടിമലത്തുറ വെള്ളക്കെട്ട് നിവാരണ പദ്ധതിക്ക് 2 കോടി രൂപയും, കോട്ടുകാൽ ഗ്രാമപഞ്ചായത്തിലെ പുത്തളം പാലം നിർമാണത്തിനായി ഒന്നരക്കോടി രൂപയും ചേർന്ന് ആകെ അഞ്ചരക്കോടി രൂപയാണ് കോവളം നിയോജകമണ്ഡലത്തിനായി സംസ്ഥാന ബഡ്ജറ്റിൽ അനുവദിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL