തിരുവനന്തപുരം: മുതലപ്പൊഴി ഹാർബർ നിർമ്മാണം 2026ൽ പൂർത്തിയാകുമെന്ന ബഡ്ജറ്റ് പ്രഖ്യാപനത്തിൽ പ്രതീക്ഷയിലാണ് പ്രദേശവാസികൾ.ഹാർബറിനായുള്ള 177 കോടി രൂപയുടെ കേന്ദ്ര സംസ്ഥാന പദ്ധതിയുടെ ടെൻഡർ നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
നാല് വർഷം മുൻപാണ് പദ്ധതിക്ക് കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചത്.ഹാർബർ എൻജിനിയറിംഗ് വകുപ്പിനാണ് നിർമ്മാണച്ചുമതല.168 കോടി രൂപയുടെ പദ്ധതിയാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ഹാർബറിന്റെ സുരക്ഷയും അടിസ്ഥാന സൗകര്യവികസനവും കൂടി ഉൾപ്പെടുത്തിയതോടെയാണ് പദ്ധതിച്ചെലവ് 177 കോടിയായത്.
മുതലപ്പൊഴിയിൽ ഇതുവരെ പൊലിഞ്ഞത് - 90 ഓളം ജീവനുകൾ
(അഴിമുഖത്തും തുറമുഖ കേന്ദ്രത്തിനു സമീപത്തുമായി
ഹാർബർ യാഥാർത്ഥ്യമാകുമ്പോൾ
ഹാർബർ യാഥാർത്ഥ്യമാകുമ്പോൾ 415 യന്ത്രബോട്ടുകൾക്ക് ദിവസവും തുറമുഖത്ത് എത്താം.ഇതുവഴി വർഷം 38,142 ടൺ മീൻ ഇറക്കുമതി ചെയ്യാനാകും.അപകടമില്ലാതെ മരണത്തെ മുഖാമുഖം കാണാതെ മത്സ്യബന്ധനത്തിന് പോകാൻ സാധിക്കും.
നടപ്പാക്കുന്നത്
തീരത്തിന്റെ ആഴം വർദ്ധിപ്പിച്ച് മത്സ്യബന്ധനത്തിന് കൂടുതൽ സൗകര്യമൊരുക്കും
പുലിമുട്ടിന്റെ നീളം 425 മീറ്ററാക്കും
റോഡ് നവീകരണം,പാർക്കിംഗ് ഏരിയ,ഡ്രെയിനേജ്,ലോഡിംഗ് ഏരിയ നവീകരണം,വാർഫ് വിപുലീകരണം, ലേല ഹാൾ, ഓവർഹെഡ് വാട്ടർ ടാങ്ക് നിർമാണം
മത്സ്യത്തൊഴിലാളികൾക്കായുള്ള വിശ്രമകേന്ദ്രം,കടകൾ,ഡോർമെറ്ററി,ഗേറ്റ്,ലാൻഡ്സ്‌കേപ്പിംഗ്,നിലവിലുള്ള ഘടനകളുടെ നവീകരണം,പ്രഷർ വാഷറുകൾ, ക്ലീനിംഗ് ഉപകരണങ്ങൾ, നിരീക്ഷണ സംവിധാനം സ്ഥാപിക്കൽ, നാവിഗേഷൻ ലൈറ്റ്, മെക്കാനിക്കൽ കൺവെയർ സിസ്റ്റം, തീരസംരക്ഷണം തുടങ്ങിയവ പദ്ധതിയിലൂടെ യാഥാർത്ഥ്യമാക്കും.
പൊഴിയൂർ ഹാർബർ നിർമ്മാണോദ്ഘാടനം
പൊഴിയൂർ ഫിഷിംഗ് ഹാർബറിന്റെ നിർമ്മാണോദ്ഘാടനം അടുത്തയാഴ്ച നടക്കും. കഴിഞ്ഞ തവണ ബഡ്ജറ്റിൽ 5 കോടി രൂപ ഹാർബർ നിർമ്മാണത്തിനായി വകയിരുത്തിയിരുന്നു. അതിനാൽ ഇത്തവണ തുക വകയിരുത്തിയിട്ടില്ല.
പാരിസ്ഥിതിക പഠനം പൂർത്തിയാക്കാൻ വൈകിയതു മൂലമാണ് പൊഴിയൂർ ഫിഷിംഗ് ഹാർബർ നിർമ്മാണം ഇഴഞ്ഞത്.രണ്ടുഘട്ടങ്ങളിലായാണ് നിർമ്മാണം.ആദ്യഘട്ടത്തിൽ 200 മീറ്റർ വീതിയിലാണ് ഹാർബർ നിർമ്മിക്കുക.ഇതിൽ 100 മീറ്റർ ചെറുവള്ളങ്ങൾക്കും ബാക്കി 100 മീറ്റർ മറ്റ് വള്ളങ്ങൾക്കുമാണ്.ആഴക്കടൽ മത്സ്യബന്ധന ബോട്ടുകൾ കൂടി ഹാർബറിലെത്തിക്കാൻ തക്ക നിർമ്മാണമാണ് രണ്ടാം ഘട്ടത്തിൽ നടക്കുക. 340 കോടിയാണ് പദ്ധതിത്തുക. പൊഴിയൂർ ഹാർബർ യാഥാർത്ഥ്യമാകുമ്പോൾ സംസ്ഥാനത്തെ തന്നെ രണ്ടാമത്തെ വലിയ ഹാർബറായി മാറും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |