തിരുവനന്തപുരം: നിരവധി കേസുകളിൽ പ്രതിയായവരെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലെ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ട രാജാജിനഗർ സച്ചിൻ (21), സൂരജ് (23) എന്നിവരെയാണ് കാപ്പാ വകുപ്പ് പ്രകാരം ജില്ലാ കളക്ടർ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്. മൊബൈൽ ഫോൺ കവർന്നതിനും വീടുകയറി ആക്രമിച്ചതിലും പ്രതികളായ ഇരുവരും നിലവിൽ റിമാൻഡിലാണ്. ഇരുവരെയും അറസ്റ്റ് രേഖപ്പെടുത്തി പൂജപ്പുര സെൻട്രൽ ജയിലിലേയ്ക്ക് മാറ്റി. മയക്കുമരുന്ന് നിരോധന നിയമപ്രകാരം കഴിഞ്ഞ മാസം രാജാജിനഗറിൽ താമസിക്കുന്ന ചെവിയൻ സനലിനെതിരെയും കരുതൽ തടങ്കൽ ഉത്തരവിറക്കിയിരുന്നു. ഇയാളും നിലവിൽ ജയിലിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |