തിരുവനന്തപുരം: ബഡ്ജറ്റിൽ തലസ്ഥാന ജില്ലയെ അവഗണിച്ചെന്ന് ആരോപിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ യോഗം പി.സി.വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇന്ദിരാഗാന്ധി ഓഡറ്റോറിയത്തിൽ ചേർന്ന നേതൃയോഗത്തിൽ ഡി.സി.സി പ്രസിഡന്റ് പാലോട് രവി അദ്ധ്യക്ഷത വഹിച്ചു.കഴിഞ്ഞ മൂന്ന് വർഷങ്ങളായി ബഡ്ജറ്റിൽ പ്രഖ്യാപിച്ച പദ്ധതികളെല്ലാം ജലരേഖകളായെന്നും മെട്രോ റെയിൽ പദ്ധതി ആർത്തിക്കുന്ന പ്രഖ്യാപനം മാത്രമായെന്നും വിഷ്ണുനാഥ് കുറ്റപ്പെടുത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ലിജു, നേതാക്കളായ കെ.പി. ശ്രീകുമാർ,
ജി.എസ്. ബാബു,നെയ്യാറ്റിൻകര സനൽ, പി.കെ. വേണുഗോപാൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |