തിരുവനന്തപുരം: കേരളത്തിലെ 6 ലക്ഷത്തോളമുള്ള സർവീസ് പെൻഷൻകാരെയും കുടുംബ പെൻഷൻകാരെയും വഞ്ചിച്ചെന്നാരോപിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) ബഡ്ജറ്റ് പ്രസംഗത്തിന്റെ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു.ഡി.എ കുടിശിക നൽകാതെയും പെൻഷൻ പരിഷ്കരണ കമ്മിഷനെ നിയമിക്കാതെയുമുള്ള ബഡ്ജറ്റ് പെൻഷൻകാരോടുള്ള വെല്ലുവിളിയാണെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത ജനറൽ സെക്രട്ടറി ആർ.രാജൻ കുരുക്കൾ പറഞ്ഞു. മുൻ സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.ആർ.കുറുപ്പ്,കോട്ടാത്തല മോഹനൻ, എസ്.സുകുമാരൻ നായർ, നെയ്യാറ്റിൻകര മുരളി,സി.കെ.രവീന്ദ്രൻ, രാജേന്ദ്രകുമാർ,വി.സി.റസൽ,എസ്.വി.ഗോപകുമാർ, എസ്.ജെ.വിജയ,ആറ്റിങ്ങൽ ഉഷാകുമാരി,സദാനന്ദൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |