
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടത്താതെയും ഡി.എ കുടിശിക 3 ശതമാനം മാത്രം അനുവദിച്ചതിലും പ്രതിഷേധിച്ച് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ ബഡ്ജറ്റ് പ്രസംഗത്തിന്റെ പകർപ്പ് കത്തിച്ചു. കൺവീനർ എം.എസ്.ഇർഷാദ് ഉദ്ഘാടനം ചെയ്തു. കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.പി.പുരുഷോത്തമൻ,കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് പി.എൻ.മനോജ്കുമാർ,ജനറൽ സെക്രട്ടറി എസ്.പ്രദീപ്കുമാർ,കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എസ്.മോഹനചന്ദ്രൻ,കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി വി.എ.ബിനു,അരുൺകുമാർ,എ.സുധീർ,നൗഷാദ് ബദറുദ്ദീൻ,തിബീൻ നീലാംബരൻ,ജി.ആർ.ഗോവിന്ദ്,ആർ.രഞ്ജിഷ് കുമാർ,സൂസൻ ഗോപി,എൻ.സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |