വെഞ്ഞാറമൂട്: റോഡിന്റെ വശത്ത് പാർക്ക് ചെയ്തിരുന്ന യുവ കർഷകന്റെ ബൈക്ക് മോഷണം പോയതായി പരാതി. വെഞ്ഞാറമൂട് ഉല്ലാസ് നഗർ പുത്തൻവീട്ടിൽ മെർലിൻ ജോസഫിന്റെ ബൈക്കാണ് മോഷണം പോയത്. ഇന്നലെ രാവിലെ 5നും 6നും ഇടയിലാണ് മോഷണം നടന്നതെന്ന് പരാതിയിൽ പറയുന്നു. കീഴായിക്കോണം വയലോരം റൈസ് മില്ലിന് സമീപത്ത് ബൈക്ക് വച്ചിട്ട് കൃഷിയിടത്തിലേക്ക് പോയി മടങ്ങിയെത്തുമ്പോൾ ബൈക്ക് കാണാനില്ലായിരുന്നു. വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |