SignIn
Kerala Kaumudi Online
Thursday, 22 October 2026 5.49 PM IST

കസ്റ്റഡിയിലെടുത്ത ജൂവലറി ഉടമ തെളിവെടുപ്പിനിടെ സയനൈഡ് കഴിച്ച് ജീവനൊടുക്കി

xfchbvcn

പൊലീസ് പീഡനത്തെത്തുടർന്നെന്ന് ബന്ധുക്കൾ

മുഹമ്മ : മോഷണസ്വർണം വാങ്ങിയതിന് കസ്റ്റഡിയിലെടുത്ത ജൂവലറി ഉടമ തെളിവെടുപ്പിനെത്തിച്ചപ്പോൾ ജൂവലറിയിലിരുന്ന സയനൈഡ് കഴിച്ച് ജീവനൊടുക്കി. മുഹമ്മ രാജി ജൂവലറി ഉടമ മുഹമ്മ പൊന്നാട് പണിക്കപ്പറമ്പ് വീട്ടിൽ രാധാകൃഷ്ണനാണ് (65) മരിച്ചത്. ഇന്നലെ വൈകിട്ട് നാലോടെയാണ് സംഭവം. തെളിവെടുപ്പിനെത്തിച്ച കടുത്തുരുത്തി പൊലീസ് സയനൈഡ് കഴിച്ച രാധാകൃഷ്ണനെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് പീഡനമാണ് മരണത്തിന് പിന്നിലെന്ന് ബന്ധുക്കൾ ആരോപിച്ചു.

കടുത്തുരുത്തി പൊലീസ് കഴിഞ്ഞ ദിവസം ഒരു മോഷ്ടാവിനെ അറസ്റ്റ് ചെയ്തപ്പോൾ സ്വർണം മുഹമ്മയിലാണ് വിറ്റതെന്ന് വിവരം ലഭിച്ചു. തുടർന്ന് വ്യാഴാഴ്ച വൈകിട്ടോടെ രാധാകൃഷ്ണനെ കടയിലെത്തി കസ്റ്റഡിയിലെടുത്ത് കൊണ്ടുപോവുകയായിരുന്നു. തൊട്ടടുത്ത മുറിയിൽ മൊബൈൽ ഫോൺ കട നടത്തുന്ന മകൻ രതീഷ് പോലും ഇക്കാര്യം അറിഞ്ഞിരുന്നില്ല. ഇന്നലെ വെളുപ്പിന് മൂന്നോടെ കടുത്തുരുത്തി സി.ഐ രതീഷിനെ ഫോണിൽ വിളിച്ച് രാധാകൃഷ്ണൻ കസ്റ്റഡിയിലുള്ളതായി അറിയിച്ചു. തുടർന്ന് രതീഷ് സ്റ്റേഷനിലെത്തിയെങ്കിലും ആദ്യം അച്ഛനെ കാണാൻ അനുവദിച്ചില്ല. പിന്നീട് കണ്ടപ്പോൾ രാധാകൃഷ്ണന്റെ കവിളിൽ അടിയേറ്റ പാട് കണ്ടതായി രതീഷ് പറഞ്ഞു. പൊലീസ് മർദ്ദിച്ചെന്നും രാധാകൃഷ്ണൻ മകനോട് പറഞ്ഞു. ഇന്നലെ വൈകിട്ടോടെ കടയിലെത്തിച്ചപ്പോൾ സി.ഐ റെജീഷ് രാധാകൃഷ്ണന്റെ കഴുത്തിന് കുത്തിപ്പിടിക്കുകയും ചവിട്ടി താഴെയിടുകയും ചെയ്തതായി രതീഷ് പറഞ്ഞു. ഇതിനിടയിലാണ് സയനൈഡെടുത്ത് രാധാകൃഷ്ണൻ കഴിച്ചത്.

സതിയാണ് രാധാകൃഷ്ണന്റെ ഭാര്യ. മകൾ: രാജി. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. മുഹമ്മ പൊലീസ് മേൽനടപടി സ്വീകരിച്ചു. രാധാകൃഷ്ണനെ കടുത്തുരുത്തി പൊലീസ് മർദ്ദിച്ചതായി രതീഷ് മുഹമ്മ പൊലീസിൽ പരാതിയും നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL